പാരാമെഡിക്കല്‍ ഡിഗ്രി വിദ്യാര്‍ഥികളെ ലിക്വിഡേറ്റഡ് ഡാമേജസില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: 2017 ആഗസ്ത് 15നു ശേഷം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്‌മെന്റ് വഴി നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെ പ്രോസ്‌പെക്ടസ് വ്യവസ്ഥപ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കി ഉത്തരവായി.
2017-18 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷന്‍ എടുക്കുകയും  എന്‍ജിനീയറിങ് കോളജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷന്‍ എടുക്കുകയും ചെയ്ത വിദ്യാര്‍ഥികളെയാണ് ലിക്വിഡേറ്റഡ് ഡാമേജസ് അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയത്.
വിദ്യാര്‍ഥികള്‍അടച്ച ട്യൂഷന്‍ ഫീസ് മടക്കി നല്‍കുന്നതിനും അനുവാദം നല്‍കിയിട്ടുണ്ട്. പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംം ം.രലലസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കോളജുകളില്‍ ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കേണ്ടിവന്ന വിദ്യാര്‍ഥികള്‍ പ്രസ്തുത തുക തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെട്ട കോളജ് അധികാരികളെ സമീപിക്കേണ്ടതാണ്.

RELATED STORIES

Share it
Top