പാരമൗണ്ട് കൂട്ടായ്മ യാത്രയയപ്പ് നല്‍കി



ദമ്മാം: കാല്‍ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്ന ഉമര്‍ ഫാറൂഖിന് പാരമൗണ്ട് കൂട്ടായ്മ യാത്രയയപ്പ് നല്‍കി. സാബിത് ജലീല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി പി മന്മദ് കോയ, നുസുല്‍ ബറാമി, സി അബ്ദുല്‍ റസാഖ്, എം വി നൗഷാദ്, നാസര്‍ ഹിറ്റാച്ചി, ഖലീല്‍ എം എം ആശംസകള്‍ നേര്‍ന്നു. മുസ്തഫ എം വി, ശംശുദ്ദീന്‍ എം കെ പൊന്നാട അണിയിച്ചു. എം വി ആലിക്കോയ ഉപഹാരം കൈമാറി. കൂട്ടായ്മയുടെ പുതിയ സാരഥിയായി ഹിഫാസു റഹ്മാനെ തിരഞ്ഞെടുത്തു. നൂഷിദ്, ജംഷിദ് ഒറ്റയില്‍, ഒ നവീല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top