പാമ്പാടി ആശ്വാസഭവന്‍ ഡയറക്ടര്‍ പീഡനക്കേസില്‍ വീണ്ടും അറസ്റ്റില്‍

കോട്ടയം: പാമ്പാടിയിലെ ആശ്വാസഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു പീഡനക്കേസില്‍ വീണ്ടും അറസ്റ്റില്‍. ആശ്വാസഭവനിലെ പ്രായപൂര്‍ത്തിയാവാത്ത നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പോലിസ് അറസ്റ്റ് ചെയ്തത്.
ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പുതിയ പരാതിയില്‍ വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ജോസഫ് മാത്യുവിന്റെ അറസ്റ്റ് പാമ്പാടി പോലിസ് രേഖപ്പെടുത്തിയത്. ഇയാള്‍ ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ അന്തേവാസികളായിരുന്ന നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരേ വീണ്ടും പരാതിയുണ്ടെന്നറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയിരുന്നു. പോലിസ് അന്വേഷണം സജീവമായതോടെ ഇന്ന് രാവിലെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി പിന്നീട് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലിസിന്റെ  തീരുമാനം.

RELATED STORIES

Share it
Top