പാപ്പാത്തിച്ചോല : നിരോധനാജ്ഞ അനാവശ്യമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: മൂന്നാറിലെ പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലാത്തതിനാലാണ്  പിന്‍വലിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാരും അക്കാര്യം ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തി. മേലില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയില്ല. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പൊതുഭരണവും ആഭ്യന്തരവും മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനാല്‍, ഏകോപനമില്ലായ്മ എന്ന കാര്യം ഒരിക്കലും നടക്കില്ല. മൂന്നാറില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തിരുത്തലുകളുണ്ടാവും. റവന്യൂ വകുപ്പും പോലിസും ആശയവിനിമയം നടത്തിയ ശേഷമാണ് നിരോധനാജ്ഞയിലേക്ക് നീങ്ങുന്നത്. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനു മുമ്പ് സര്‍ക്കാരുമായും കൂടിയാലോചിക്കാറുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top