പാനൂര്‍ വള്ള്യായില്‍ ബോംബ് സ്‌ഫോടനം

പാനൂര്‍: വള്ള്യായില്‍ ബോംബ് സ്‌ഫോടനം. ആളൊഴിഞ്ഞ പറമ്പില്‍ ജെസിബി ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സ്‌ഫോടനമുണ്ടായത്. സ്റ്റീല്‍ ബോംബാണ് ഉഗ്ര സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടന ശബ്ദം ഏറെ ദൂരം കേട്ടതായി നാട്ടുകാര്‍ പറയുന്നു. രണ്ടു സ്ത്രീ തൊഴിലാളികള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു.
കെ പത്മരാജന്‍ എന്നയാളുടെ സ്ഥലത്താണ് സ്‌ഫോടനം. പാനൂര്‍ സിഐ വി വി ബെന്നിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top