പാനൂര്‍ നഗരസഭയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രിമാരുടെ ഉറപ്പ്്പാനൂര്‍: പാനൂര്‍ നഗരസഭയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് മന്ത്രി കെ കെ ശൈലജയുടെ ചേംബറില്‍ തദ്ദേശ മന്ത്രി കെ ടി ജലീലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ഉന്നയിച്ച പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരമുണ്ടാവുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. നഗരസഭാ കാര്യാലയം സൗകര്യപ്രദമായ താല്‍കാലിക കെട്ടിടത്തിലേക്കു മാറും. ജീവനക്കാരുടെ കുറവു പരിഹരിക്കും. എന്‍ജിനീയറിങ് വിഭാഗം കാര്യക്ഷമമാക്കുന്നതിനു നടപടിയാരംഭിച്ചു. നഗരസഭാ പ്രതിനിധി സംഘം ഉന്നയിച്ച മറ്റു ആവശ്യങ്ങളിലും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി റംല, കെ കെ സുധീര്‍, വി ഹാരിസ്, കെ നിസാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ടൗണിലെ ഓടകള്‍ വൃത്തിയാക്കുന്നതിന്  പ്രത്യേകം സഹായം നല്‍കാന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനോടും സംഘം അഭ്യര്‍ഥിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ക്ലീന്‍ പാനൂര്‍ പ്രവര്‍ത്തനങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.

RELATED STORIES

Share it
Top