പാനമ രേഖാ കേസ് :ശരീഫിന്റെ മകനെ ചോദ്യംചെയ്തുഇസ്്‌ലാമാബാദ്: വിവാദമായ പാനമ രേഖാ കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകന്‍ ഹുസയ്ന്‍ നവാസിനെ സുപ്രിംകോടതി നിയോഗിച്ച സംയുക്ത അന്വേഷണസംഘം ചോദ്യംചെയ്തു. അഭിഭാഷകനോടൊപ്പമാണ് ഹുസയ്ന്‍ ചോദ്യംചെയ്യലിനെത്തിയത്. എന്നാല്‍, അഭിഭാഷകന്റെ സാന്നിധ്യത്തെ എതിര്‍ത്ത അന്വേഷണസംഘം സുപ്രിംകോടതിയില്‍നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ അഭിഭാഷകന്റെ സഹായം അനുവദിക്കുകയുള്ളുവെന്ന് വ്യക്തമാക്കി. തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഹുസയ്‌നെ തനിച്ച് ചോദ്യംചെയ്തു. ഇസ്്്്‌ലാമാബാദിലെ ദേശീയ ജുഡീഷ്യല്‍ അക്കാദമിയില്‍ വച്ചാണ് ചോദ്യംചെയ്തത്. അന്വേഷണസംഘത്തിന്റെ സമന്‍സിനെതിരേ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് ഹുസയ്ന്‍ ഹാജരായത്. പാനമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20നാണ് സംയുക്ത അന്വേഷണസംഘത്തെ സുപ്രിംകോടതി നിയമിച്ചത്.

RELATED STORIES

Share it
Top