പാനമ പേപ്പര്‍ കളളപ്പണ നിക്ഷേപം: രേഖകള്‍ പരിശോധിക്കുമെന്ന് കേന്ദ്ര നികുതി വകുപ്പ്

ന്യൂഡല്‍ഹി: പാനമ പേപ്പര്‍ കളളപ്പണ നിക്ഷേപത്തിന്റെ രേഖകള്‍ പരിശോധിക്കുമെന്ന് കേന്ദ്ര നികുതി വകുപ്പ്. പുതിയ രേഖകളില്‍ പരിശോധന ആരംഭിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.നിരവധി പേരാണ് കള്ളപ്പണ നിയമത്തിന് കീഴിലുള്ളത്. നിലവില്‍ പനാമ പേപ്പറുകളുമായി ബന്ധപ്പെട്ട് 62 കേസുകളിലാണ് നടപടി ആരംഭിച്ചിരിക്കുന്നത്.നികുതി വെട്ടിപ്പിനായി വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്തിയത് കണ്ടെത്തിയതിന് പിന്നാലെ ഈ ബാങ്കുകള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ ദിവസം 12 ലക്ഷത്തോളം പുതിയ രേഖകള്‍ ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു.ഇതില്‍ തന്നെ 12,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപോര്‍ട്ട്.
പാനമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ രേഖകളാണ് പുറത്തുവന്നത്. വിദേശ രാജ്യങ്ങളിലെ കമ്പനികളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി വിദേശത്ത് ബാങ്കുകളില്‍ നിക്ഷേപം നടത്താനുള്ള സഹായമാണ് മൊസാക് ഫൊന്‍സെക നല്‍കിവന്നത്. എന്നാല്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്, സുഡോഷേ സേതുങ്, ദി ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കം നൂറോളം മാധ്യമങ്ങള്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് വിവരങ്ങള്‍ പുറത്തെത്തിക്കാനായത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഇന്ത്യക്കാരടക്കം നിഷേധിച്ചിരുന്നു. പാനമ പേപ്പറുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനയും അന്വേഷണവുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിടുന്നത്.

RELATED STORIES

Share it
Top