പാത ഗതാഗതയോഗ്യമാക്കണം; എംപിമാര്‍ കേന്ദ്രമന്ത്രിയെ കണ്ടു

പാലക്കാട്: ദേശീയപാത മണ്ണുത്തി-വടക്കഞ്ചേരി റീച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുന്നതിനും, നിര്‍മാണത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ പി കെ ബിജു, സി എന്‍ ജയദേവന്‍, എം ബി രാജേഷ്, പി കെ ശ്രീമതി എന്നിവര്‍ കേരളത്തിന്റെ ചുമതലയുളള ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി മന്‍സൂക്ക് എല്‍ മന്‍ഡാവിയയെ നേരില്‍ക്കണ്ടു. ഇതിനായി കത്തും നല്‍കി. എന്‍എച്ച്-544 നാലുവരിയാക്കുന്ന പ്രവൃത്തി മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുന്നത്.
ഇതില്‍വാളയാര്‍-വടക്കഞ്ചേരി, മണ്ണുത്തി-അങ്കമാലിഎന്നീറീച്ചുകളുടെ നിര്‍മാണം നേരത്തെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രവൃത്തി അവസാനിപ്പിക്കുന്നതിന് നിരവധി തവണ നല്‍കിയെങ്കിലും, ഇതുവരെയും മണ്ണുത്തി-വടക്കഞ്ചേരി റീച്ചിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. മണ്ണുത്തി-വടക്കഞ്ചേരി റീച്ചില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മേല്‍പാലങ്ങളും അപ്രോച്ച്‌റോഡുകളും ഗതാഗതം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തകര്‍ന്ന സംഭവങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്.
എന്നാല്‍ റോഡിന്റെ നിര്‍മാണം തൊണ്ണൂറ് ശതമാനം പൂര്‍ത്തീകരിച്ചെന്ന റിപ്പോര്‍ട്ടാണ് ഉദ്ദ്യോഗസ്ഥര്‍ നല്‍കിയിട്ടുളളത്. മണ്ണുത്തി കുതിരാനില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുളള രണ്ടു ടണലുകളില്‍ ഒരെണ്ണം മാത്രമാണ് ഇതുവരെയും പൂര്‍ത്തീകരിച്ചത്. കേരളത്തിലെ ദേശീയപാതകളുടെ നിലവിലെസ്ഥിതി മെച്ചപ്പെടുത്തുന്നതിന് എംപിമാരുടെ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കുമെന്നും കേന്ദ്രസഹമന്ത്രി ്ഉറപ്പു നല്‍കി. ഡ്രെയിനേജ്, റോഡ് ലെവലിംഗ്, കുഴി അടക്കല്‍, റോഡിന്റെ അരികുവശം എന്നീ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണംമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top