പാത്രം തികഞ്ഞില്ല: വിരുന്നുകാരുടെ ഏറ്റുമുട്ടലില്‍ ഒരു മരണം

ലഖ്‌നോ: വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. വിശാല്‍ (20)എന്നയാളാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് സംഭവം. കല്യാണവേദിയില്‍ ഭക്ഷണം വിളമ്പാന്‍ പ്ലേറ്റ് തീര്‍ന്നതാണ് തര്‍ക്കത്തിന് കാരണം. പ്ലേറ്റുകള്‍ തീര്‍ന്നെന്നും ഇനി വിളമ്പാനാവില്ലെന്നും കാറ്ററിങുകാര്‍ പറഞ്ഞതോടെ അതിഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അതിഥികള്‍ ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ലി.  പരിക്കേറ്റ അഞ്ചുപേരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിശാല്‍ മരിച്ചു.

RELATED STORIES

Share it
Top