പാതാളത്തെ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം പുനരാരംഭിക്കും

കളമശ്ശേരി: അഞ്ച് വര്‍ഷം മുമ്പ് നിര്‍മാണം നിലച്ച പാതാളത്തെ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
2010 ല്‍ ഏലൂര്‍ നഗരസഭ പഞ്ചായത്തായിരുന്ന കാലത്തായിരുന്നു കമ്മ്യൂണിറ്റി ഹാളിന്റ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പാതിവഴിയില്‍ നിലച്ചു. കരാറുകാരന്‍ നിര്‍മാണം നടത്തിയ ഭാഗത്തിന് 2 കോടി 78 ലക്ഷം രൂപയോളം നഗരസഭയില്‍ നിന്നും വാങ്ങുകയും ചെയ്തു. പണി നിന്നതോടെ 2017 പത്താം മാസം കൂടിയ കൗണ്‍സില്‍ യോഗത്തില്‍ കരാറുകാരനെ ഒഴിവാക്കി തീരുമാനം എടുത്തു.
തുടര്‍ന്ന് കാരാറുകാരന്‍ ഹൈ ക്കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് നഗരസഭയുടെയും കരാറു കാരന്റെയും വാദം കേട്ട കോടതി കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ 2015ലെ ഡിഎസ്ആര്‍ റേറ്റ് പ്രകാരം പൂര്‍ത്തീകരിച്ചു കൊള്ളാമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം സപ്ലിമെന്ററി എഗ്രിമെന്റ് വച്ച് കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.

RELATED STORIES

Share it
Top