പാതയോരത്തെ കുഴികള്‍ നികത്താന്‍ നടപടി ; പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍നടവയല്‍: നടവയല്‍-പനമരം റോഡില്‍ താഴെ നെല്ലിയമ്പത്ത് റോഡിനിരുവശത്തുമുള്ള വന്‍ കുഴികള്‍ നികത്താന്‍ നടപടി തുടങ്ങി. കുഴികള്‍ വാഹനയാത്രയ്ക്ക് തടസമായതിനെ തുടര്‍ന്നാണ് ഒടുവില്‍ അധികൃതര്‍ കുഴികള്‍ മൂടാന്‍ നടപടിയാരംഭിച്ചത്. ഒരു ചെറിയ വാഹനത്തിന് കടന്നുപോവാന്‍ മാത്രമേ വീതിയുള്ളൂ. എതിരേ വാഹനം വന്നാല്‍ സൈഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വാഹന ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കങ്ങളും പതിവായിരുന്നു. മാത്തൂര്‍വയല്‍ മുതല്‍ നടവയല്‍ വരെ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഈ ഭാഗത്തെ ചാലുകള്‍ മൂടുന്നതിന് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തതാണ് വാഹനയാത്രയ്ക്ക് തടസ്സമായത്. നല്ല റോഡായതിനാല്‍ പനമരം, മാനന്തവാടി ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ എല്ലാം നെല്ലിയമ്പം വഴിയാണ് പോവുന്നത്. ഇരുവശത്തേയും വലിയ ചാലുകള്‍ നികത്തുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മരാമത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റോഡിലെ ചാലുകള്‍ നികത്താന്‍ നടപടി തുടങ്ങിയത്.

RELATED STORIES

Share it
Top