പാണാവള്ളി ബോട്ട് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം 9ന്

പൂച്ചാക്കല്‍:  സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം ഒന്‍പതിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി എകെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന സര്‍ക്കാരിന്റെ 1.5 കോടി രൂപ ചെലവിലാണ് ഇരുനിലയുള്ള ബോട്ട് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ 2006 മുതലാണ് തുടങ്ങിയത്. ബോട്ട് സ്‌റ്റേഷനു സമീപം ബോട്ട് ജെട്ടി, ഡീസല്‍ ബങ്ക് ഉള്‍പ്പെടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുമുണ്ട്. ടിക്കറ്റ്, ക്യാഷ് കൗണ്ടറുകള്‍, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വിശ്രമ കേന്ദ്രം, ഓഫിസ് മുറികള്‍, ശുചിമുറികള്‍ തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലുള്ളത്. പാണാവള്ളിയില്‍ യോഗ്യമായ ബോട്ട് സ്‌റ്റേഷന്‍ കെട്ടിടമില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ഒറ്റമുറി കെട്ടിടത്തിലെ അസൗകര്യങ്ങള്‍ക്കിടെയാണ് ജീവനക്കാര്‍ കഴിഞ്ഞിരുന്നത്. പെരുമ്പളം കവലയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫിസും പുതിയ കെട്ടിടത്തിലേക്കു മാറും.

RELATED STORIES

Share it
Top