പാടശേഖരത്തില്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിക്കുന്നു

പുതുക്കാട്: വട്ടണാത്ര-പച്ചളിപ്പുറം പാടശേഖരത്തില്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിക്കുന്നു. ചീപ്പിന്റെ വശങ്ങള്‍ തകര്‍ന്നതാണ് പീച്ചി ഡാമില്‍ നിന്നു തുറന്നുവിട്ട വെള്ളം പാടത്തേക്ക് കയറാന്‍ കാരണമായത്.
ഇതുമൂലം വേനലില്‍ പാടശേഖരത്തില്‍ ഇറക്കിയ ഭൂരിഭാഗം പച്ചക്കറി കൃഷിയും വെള്ളം കയറി നശിച്ചു. വട്ടണാത്ര-പച്ചളിപ്പുറം പാടശേഖരത്തിലെ നൂറിലേറെ കര്‍ഷകരാണ് വിവിധ പച്ചക്കറികള്‍ കൃഷിയിറക്കിയിരിക്കുന്നത്. തോട്ടുരുത്തി തോടില്‍ സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വെള്ളം പാടത്തേക്കാണ് കയറുന്നത്. കൃഷിഭവനില്‍ നിന്നു ലഭിച്ച വിത്ത് ഉപയോഗിച്ച് ഇറക്കിയ പയര്‍ കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി.  തോട്ടങ്ങളിലെ കാനകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം വാഴ കൃഷിയും നാശത്തിന്റെ വക്കിലാണ്.

RELATED STORIES

Share it
Top