പാടശേഖരത്തില്‍ കിണര്‍ നിര്‍മിക്കാനുള്ള നീക്കം റവന്യൂ കൃഷി വകുപ്പ് അധികൃതര്‍ തടഞ്ഞു

കുന്നംകുളം: പാടശേഖരത്തില്‍ കിണര്‍ നിര്‍മിക്കാനുള്ള നീക്കം റവന്യൂ, കൃഷി വകുപ്പ് അധികൃതര്‍ തടഞ്ഞു. പുതുശ്ശേരി പാടശേഖരത്തിലാണ് അനധികൃതമായി കിണര്‍ നിര്‍മ്മിക്കാനുള്ള ഉടമയുടെ നീക്കം ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
എല്ലാ വര്‍ഷവും കൃഷിയിറക്കുന്ന പാടശേഖരത്തിലാണ് ഉടമ കിണര്‍ നിര്‍മ്മാണം നടത്തിയിരുന്നത്. കിണര്‍ നിര്‍മ്മിച്ചാല്‍ പാടശേഖരത്തിലേക്ക് ട്രാക്ടര്‍, കൊയ്ത്തുയന്ത്രം എന്നിവ പ്രവേശിക്കുന്നതിന് തടസ്സമാകുമെന്നതിനാല്‍ പാടശേഖരത്തിലെ മറ്റ് കര്‍ഷകര്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് കിണര്‍ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചത്. കിണര്‍ നിര്‍മിച്ച ശേഷം മണ്ണിട്ട് പാടം നടത്താനുള്ള നീക്കമായിരുന്നു സ്ഥലം ഉടമ നടത്തിയിരുതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പഞ്ചായത്ത് ഭരണാധികാരികളും വില്ലേജ് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കിണര്‍ നിര്‍മ്മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. പച്ചക്കറി കൃഷി നടത്താന്‍ വെള്ളം ലഭ്യമാക്കുന്നതിനായാണ് കിണര്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു ഉടമയുടെ വാദം. കിണര്‍ നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലൊന്നും അപേക്ഷ നല്‍കിയിരുന്നില്ലെന്നും പറയുന്നു.

RELATED STORIES

Share it
Top