പാടത്ത് നൂറുമേനി വിളയിക്കാന്‍ യുവാക്കള്‍ രംഗത്ത്
fousiya sidheek2017-05-19T12:04:59+05:30
പൂച്ചാക്കല്‍: പാടത്ത് നൂറുമേനി വിളയിക്കാന്‍ പള്ളിപ്പുറത്തെ യുവാക്കള്‍ പകലന്തിയോളം പണിയില്‍. കൃഷിയില്‍ നിന്നകന്നു പോവുന്ന ന്യൂജനറേഷന് മാതൃകയാവുകയാണ് യുവാക്കളുടെ ഈ കൂട്ടായ്മ. പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പത്തേക്കറോളം വരുന്ന നെടിയാട് പാടശേഖരത്തിലാണ് യുവാക്കളുടെ നേതൃത്വത്തില്‍ നെല്‍ക്കൃഷി തുടങ്ങുന്നത്. ഡിവൈഎഫ്ഐ പള്ളിപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നെടിയാട് നെല്ലുല്പാദക സഹകരണ സംഘം എന്ന പേരിലുള്ള കര്‍ഷക തല്പര സംഘമാണ് നെല്‍കൃഷി നടത്തുന്നത്. കഴിഞ്ഞ മാസം 28ന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം മനു സി പുളിക്ക ല്‍ നിലമൊരുക്കലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 20ന് രാവിലെ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ വിത്തു വിതയ്ക്കും. 2012ല്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന എന്‍ കെ സിബുവിന്റെ നേതൃത്വത്തില്‍ ഇവിടെ നടത്തിയ നെല്‍ക്കൃഷി വിജയമായിരുന്നു. മേഖലാ സെക്രട്ടറി ജിതീഷ് സിദ്ധാര്ത്ഥന്, പ്രസിഡന്റ് പി എസ് മനീഷ്, എസ് സംഗീത്, പി ആര് ഹരിക്കുട്ടന്, എന്‍ കെ സിബു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.