പാചകവാതക വിതരണക്കൂലി പുതുക്കി നിശ്ചയിച്ചു

കൊല്ലം: ജില്ലയിലെ പാചകവാതക വിതരണക്കൂലി പുതുക്കി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
അഞ്ചു കിലോമീറ്റര്‍ വരെ സൗജന്യം. അഞ്ചു മുതല്‍ 10 കിലോമീറ്റര്‍ വരെ 32 രൂപ, 10 മുതല്‍ 15 വരെ 42 രൂപ, 15 മുതല്‍ 20 വരെ 50 രൂപ, 20 മുതല്‍ 25 വരെ 58 രൂപ, 25 മുതല്‍ 30 വരെ 66 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഇതൊടൊപ്പം ജി.എസ്.ടി യും ബാധകമാണ്. ജില്ലയിലെ എല്ലാ പാചകവാതക വിതരണ ഏജന്‍സികളും പുതുക്കിയ വിതരണക്കൂലി ജിഎസ്ടി എന്നിവ ബില്ലില്‍ പ്രതേ്യകമായി ചേര്‍ത്ത് നല്‍കണം. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം.
വീഴ്ച്ച വരുത്തുന്ന ഏജന്‍സികള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ സപ്ലൈകോ ഒഴികെ മറ്റെല്ലാ പാചകവാതക വിതരണ ഏജന്‍സികള്‍ക്കും പുതുക്കിയ നിബന്ധനകള്‍ ബാധകമാണ്.
കുന്നത്തൂര്‍ താലൂക്കിലെ ആനയടി രവീന്ദ്രഗ്യാസ് ഏജന്‍സി ഒഴികെയുള്ള ജില്ലയിലെ ഗ്യാസ് വിതരണ ഏജന്‍സികളുടെ സിലിണ്ടര്‍ വിതരണത്തില്‍ ഗോഡൗണ്‍ മുതലുള്ള ദൂരപരിധിയായിരിക്കും പരിഗണിക്കുക. രവീന്ദ്ര ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണ്‍ സമീപ ജില്ലയിലായതിനാല്‍ ഷോറും മുതലായിരിക്കും ദൂരം കണക്കാക്കുക.

RELATED STORIES

Share it
Top