പാചകവാതക ട്രക്ക് തൊഴിലാളികള്‍ സമരം പിന്‍വലിച്ചുതിരുവനന്തപുരം : വേതന വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പാചകവാതക വിതരണ ട്രക്ക് ഡ്രൈവര്‍മാര്‍ നാളെ ആരംഭിക്കുമെന്നറിയിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഇതോടെ  സംസ്ഥാനത്തെ പാചകവാതക വിതരണം ഇതോടെ പൂര്‍ണമായും സ്തംഭിക്കുമെന്ന ആശങ്ക നീങ്ങി.
സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
നേരത്തേ അസിസ്റ്റന്റ് ലേബര്‍ കമ്മിഷറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിക്കുമെന്ന് ട്രക്ക് ഡ്രൈവര്‍മാര്‍ അറിയിച്ചത്. എന്നാല്‍ വൈകീട്ട്് അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ ധാരണയായതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം  200 കിലോമീറ്റര്‍ വരെയുള്ള  ലോക്കല്‍ ട്രിപ്പിന് െ്രെഡവര്‍ക്ക് ആദ്യവര്‍ഷം 950 രൂപയും രണ്ടാം വര്‍ഷം 1010 രൂപയും മൂന്നാമത്തെ വര്‍ഷം 1075 രൂപയും ട്രക്ക് ഉടമകള്‍ നല്‍കും. 200 കിലോമീറ്ററിനുമുകളില്‍  ട്രിപ്പുകള്‍ക്ക്   ഓരോ കിലോമീറ്ററിനും ആദ്യ വര്‍ഷം 4 രൂപ 75 പൈസയും രണ്ടാമത്തെ വര്‍ഷം 5 രൂപയും മൂന്നാമത്തെ വര്‍ഷം 5 രൂപ 50 പൈസയും  ലഭിക്കും. ടോറസ് ലോറിയ്ക്ക്  200 കിലോമീറ്റര്‍ വരെയുള്ള ലോക്കല്‍  ട്രിപ്പിന്  ആദ്യ  വര്‍ഷം 1280 രൂപയും രണ്ടാമത്തെ വര്‍ഷം 1360 രൂപയും മൂന്നാമത്തെ വര്‍ഷം 1450 രൂപയും  200 കിലോമീറ്ററിന് മുകളില്‍ ഓരോ കിലോമീറ്ററിനും ആദ്യവര്‍ഷം 5 രൂപ 55 പൈസയും രണ്ടാമത്തെ വര്‍ഷം 5 രൂപ 85 പൈസയും മൂന്നാമത്തെ വര്‍ഷം 6 രൂപ 43 പൈസയും  െ്രെഡവര്‍ക്ക് നല്‍കും .

ക്ലീനര്‍ക്ക് സാധാരണ വണ്ടിയില്‍ ട്രിപ്പ് ഒന്നിന്  ആദ്യ വര്‍ഷം 495 രൂപയും രണ്ടാമത്തെ വര്‍ഷം 526 രൂപയും മൂാമത്തെ  വര്‍ഷം 560 രൂപയും  ടോറസ് ലോറിയില്‍ ആദ്യ വര്‍ഷം 580 രൂപയും രണ്ടാമത്തെ വര്‍ഷം 616 രൂപയും മൂന്നാമത്തെ  വര്‍ഷം 565 രൂപയും നല്‍കുന്നതിന്   ട്രക്ക് ഉടമകള്‍ സമ്മതിച്ചു.
എല്‍.പി.ജി. പ്ലാന്റില്‍ നിന്നും  12 ലോഡ് എടുക്കുന്ന  െ്രെഡവര്‍മാര്‍ക്ക് 750 രൂപയും 13 മുതല്‍ 18 വരെ 1250 രൂപയും 19 ന് മേല്‍  1750 രൂപയും പ്രതിമാസ ഇന്‍സെന്റീവായി നല്‍കും. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും  ട്രിപ്പ് ഒന്നിന് 300 രൂപ െ്രെഡവര്‍ക്കും 150 രൂപ ക്ലീനര്‍ക്കും വേതനത്തിനു പുറമേ   ലഭിക്കും.
മൂന്ന് വര്‍ഷത്തേയ്ക്കാണ് കരാര്‍ വ്യവസ്ഥകള്‍ക്ക്  പ്രാബല്യം . ഈ വര്‍ഷം ജനുവരി  മുതല്‍  ഏപ്രില്‍  വരെയുള്ള  കുടിശ്ശിക മെയ് ,ജൂണ്‍ മാസങ്ങളിലെ  വേതനത്തോടൊപ്പം രണ്ട് ഗഡുക്കളായി ജീവനക്കാര്‍ക്ക് ലഭിക്കും.

RELATED STORIES

Share it
Top