പാചകക്കാരനെകൊന്ന് കവര്‍ച്ച: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്തിരുവനന്തപുരം: ആര്യശാല സ്റ്റാര്‍ ടൂള്‍സ് സ്ഥാപന ഉടമയുടെ വീട്ടുജോലിക്കാരനെ കൊലപ്പെടുത്തി വജ്രങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ  ഒന്നാം പ്രതി തമിഴ്‌നാട് സ്വദേശി ജാഹിര്‍ ഹുസയ്‌നെ ജീവപര്യന്തം കഠിന തടവിനും 40,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം ആറാം അഡീ. സെഷന്‍സ് ജഡ്ജി എന്‍ വി രാജുവാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ജറൂമിയെ 2009ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. വിചാരണയ്ക്കിടെ ഒന്നാം പ്രതി ജാഹിര്‍ ഹുസയ്ന്‍ ഒളിവില്‍പോയി. തുടര്‍ന്ന് 2009 ല്‍ ചെന്നൈയില്‍ നിന്നും പോലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയമായ തെളിവുകളും ആസ്പദമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.

RELATED STORIES

Share it
Top