പാങ്ങലുകാട്- മുതയില്‍ റോഡ് തകര്‍ന്ന നിലയില്‍

കടയ്ക്കല്‍: തകര്‍ന്നുകിടക്കുന്ന പാങ്ങലുകാട്- മുതയില്‍ റോഡ് നന്നാക്കാന്‍ നടപടിയില്ല.കടയ്ക്കല്‍ പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചടയമംഗലം ബ്ലോക്കിന്റെയും നബാര്‍ഡ് എന്നിവയുടെയും ഫണ്ട് ഉപയോഗിച്ച് പണി തീര്‍ത്ത റോഡാണ്. എന്നാല്‍ പണി കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കകം റോഡ് തകരാന്‍ തുടങ്ങിയിരുന്നു. ഇത് പല തവണയും അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഇതുവഴിയുള്ള യാത്ര വളരെ അപകടം നിറഞ്ഞതാണ്.

RELATED STORIES

Share it
Top