പാക് യുവതിവിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി

ഇസ്‌ലാമാബാദ്: പാക് യുവതി വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി  പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍  വ്യക്തമാക്കി. കുട്ടിയുടെ പടമിട്ടാണ് ഇക്കാര്യം എയര്‍ലൈന്‍ അധികൃതര്‍ പുറംലോകത്തെ അറിയിച്ചത്. സൗദി അറേബ്യയിലെ മദീനയില്‍ നിന്നു പികെ 716 ഫ്‌ളൈറ്റില്‍ പാകിസ്താനിലെ മുള്‍ത്താനിലേക്കുള്ള യാത്രക്കിടെയാണ്് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

RELATED STORIES

Share it
Top