പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി;5 പാക് സൈനികരെ വധിച്ചുന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടരുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരേ  ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണം. കശ്മീരിലെ രജ്ജൗരി, പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ആറു പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തര്‍ കരാര്‍ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഭീംബര്‍, ബാറ്റല്‍ മേഖലയിലും പാക് സൈനിക പോസ്റ്റുകള്‍ക്കു  നേരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു.
അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്‍ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തിന്റെ  പശ്്ചാത്തലത്തില്‍ പാകിസ്താന്‍ വിദേശകാര്യ ഓഫിസ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമീഷണര്‍ ജെപി സിങിന് സമന്‍സ് അയച്ചു. പ്രകോപനങ്ങളില്ലാതെ ഇന്ത്യന്‍ സേന അന്താരാഷ്ട നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നെന്നും പാക് വിദേശകാര്യ ഓഫിസ് കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top