പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജിവച്ചു

ഇസ്‌ലാമാബാദ്: പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്. ജനറല്‍ (റിട്ട) നാസര്‍ ഖാന്‍ ജന്‍ജുവ രാജി വച്ചതായി റിപോര്‍ട്ട്. പാകിസ്താന്‍ താല്‍ക്കാലിക പ്രധാനമന്ത്രി നസീറുല്‍ മുല്‍കുമായുണ്ടായ അഭിപ്രായഭിന്നത രാജിക്കു കാരണമായതായും സൂചനകളുണ്ട്. നാസര്‍ ജാന്‍ജുവയുടെ രാജി പ്രധാനമന്ത്രി അംഗീകരിച്ചു.
2015ല്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ ഭരണത്തിലാണു ജാന്‍ജുവയെ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. മേജര്‍ ജനറല്‍ റിട്ട. മെഹ്മൂദ് ദുറാനിക്ക് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തെത്തുന്ന രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണു ജാന്‍ജുവ.

RELATED STORIES

Share it
Top