പാക് തിരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം: സ്ഥാനാര്‍ഥിയടക്കം 13 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ശരീരത്തില്‍ സ്‌ഫോടന വസ്തുവുമായെത്തിയ ആള്‍ പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെട്ടു, എന്‍പി സ്ഥാനാര്‍ഥിയായ ഹാരൂണ്‍ ബിലോറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 54 പേര്‍ക്ക് പരിക്കേറ്റു.പെഷവാറിലെ യാക്തൂത് മേഖലയില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ(എന്‍പി) തിരഞ്ഞെടുപ്പ് റാലിക്ക് നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് സൈനിക വാക്താവ് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു സ്‌ഫോടനം നടന്നത്.

RELATED STORIES

Share it
Top