പാക് ടീമില്‍ വീണ്ടും ഒത്തുകളി വിവാദം; നാസിര്‍ ജംഷദിന് ഒരു വര്‍ഷം വിലക്ക്ലാഹോര്‍: പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ നാസിര്‍ ജംഷദിന് പാക്കിസ്താന്‍ സൂപ്പര്‍ ലീഗിലെ വാതുവയ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നീതിന്യായ കോടതി നടത്തിയ അന്വേഷണത്തില്‍ സഹകരിക്കാത്തതിനാലാണ് താരത്തിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.  ആര്‍ട്ടികിള്‍ 2.4.6, 2.4.7 എന്നിവ പ്രകാരമാണ് ജംഷദിന് വിലക്കേര്‍പ്പെടുത്തിയത്.  നേരത്തേ, പി സി ബി താരത്തിന് നേരെ നിരത്തിയ തെളിവുകള്‍ താരം അവഹേളിച്ചിരുന്നു. അതേസമയം താരം ഇത് നിഷേധിച്ചു. തനിക്ക് പി സി ബി തെളിവുകള്‍ വെളിപ്പെടുത്തിക്കൊണ്ട് വാട്‌സ്ആപ്പില്‍ ശബ്ദ സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും അത് സത്യമല്ലാത്തതിനാല്‍ താന്‍ അത് തിരസ്‌കരിക്കുകയാണ്് ചെയ്തതെന്നും ജംഷദ് പറഞ്ഞു. താന്‍ ബാറ്റുകള്‍ വില്‍ക്കാന്‍വേണ്ടി ഒരാളുമായി സംവദിച്ചിട്ടുണ്ടെന്നും ഇത് തെറ്റായ രീതിയില്‍ എടുത്ത പി സി ബി വാതുവയ്പുമായി കൂട്ടിച്ചേര്‍ക്കുകയാണെന്നും ജംഷദ് ആരോപിച്ചു. മാര്‍ച്ച് ആറിന് ഇതേ സംഭവത്തെത്തുടര്‍ന്ന് മറ്റു പാക് താരങ്ങളായ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവരെ അഞ്ച് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ, മുഹമ്മദ് ഇര്‍ഫാനെ ആറു മാസത്തേക്കും മുഹമ്മദ് നവാസിനെ രണ്ട് മാസത്തേക്കും പി സി ബി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാകിസ്ഥാന്‍ രണ്ടാം എഡിഷനില്‍ ഇസ്‌ലാമാബാദ് യുനൈറ്റഡും പെഷവാര്‍ സല്‍മിയും തമ്മില്‍ നടന്ന മല്‍സരമാണ് വാതുവയ്പിന് വിധേയമായത്.

RELATED STORIES

Share it
Top