പാക്കിസ്ഥാനില്‍ പോളിങ് സ്‌റ്റേഷനു സമീപം സ്‌ഫോടനം; 31 മരണം


ക്വറ്റ: പാകിസ്താനിലെ ക്വറ്റയില്‍ തിരഞ്ഞെടുപ്പ്് നടക്കുന്നതിനിടെ പോളിങ് സ്‌റ്റേഷനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷാസന്നാഹങ്ങളോടെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും പൊലീസുകാരും ഉള്‍പ്പെടുന്നു. പട്രോളിങ് നടത്തുന്ന പൊലീസ് വാഹനത്തിനു സമീപത്തേക്ക് ബോംബുമായെത്തിയ അജ്ഞാതനെ പോലിസ് തടഞ്ഞതിന് പിന്നാലെ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു ചുറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
3.70 ലക്ഷം സൈനികരുടെ കാവലിലാണ് വോട്ടെടുപ്പ് നടക്കുന്നത്്.  പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. ാവിലെ എട്ടിനാണു പാക്കിസ്ഥാനില്‍ പോളിങ് ആരംഭിച്ചത്.
നാഷനല്‍ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് 3459 സ്ഥാനാര്‍ഥികളും നാലു പ്രവിശ്യാ നിയമസഭകളിലേക്കുള്ള 577 സീറ്റുകളിലേക്ക് 8396 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്്.

RELATED STORIES

Share it
Top