പാകിസ്താന് മറുപടി നല്‍കുന്നതിനുള്ള സമയമാണിതെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: പാകിസ്താന്‍ സൈന്യവും തീവ്രവാദികളും പ്രചരിപ്പിക്കുന്ന പ്രാകൃത നടപടികള്‍ക്കുള്ള മറുപടി നല്‍കുന്നതിനുള്ള അനുയോജ്യ സമയമാണിതെന്നു കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത്.
പാകിസ്താനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണം. അവര്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കണം. ഇത്തരം പ്രാകൃത പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ അടിയറവ് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സായുധര്‍ പോലിസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എഎന്‍ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ചു കൊണ്ടുപോവാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നു സൈനിക മേധാവി പ്രതികരിച്ചു.

RELATED STORIES

Share it
Top