പാകിസ്താന്‍: നവാസ് ശരീഫും സൈന്യവും ധാരണയിലെത്തുന്നു

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും സൈനിക നേതൃത്വ വും തമ്മില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിലെത്തുമെന്നു സൂചന. സൗദി അറേബ്യയുടെയും യുഎഇയുടെയും മധ്യസ്ഥതയിലാണ് നവാസ് ശരീഫ് പ്രശ്‌നപരിഹാരത്തിനു ശ്രമം നടത്തുന്നത്.
സൈനിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നവാസ് ശരീഫ് ഈയാഴ്ച റിയാദിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും.
നവാസ് ശരീഫ് സൈന്യത്തിനെതിരായ ആരോപണങ്ങളില്‍ നിന്നു പിന്‍മാറാനും പകരം അദ്ദേഹത്തില്‍ ഭരണകക്ഷിയായ പിഎംഎല്‍-എല്‍ പ്രസിഡന്റ് സ്ഥാനത്ത് തിരികെ എത്തുന്നതിനുമുള്ള സാഹചര്യമൊരുക്കുമെന്നും ധാരണയിലെത്താനാണ് സാധ്യതയെന്നു വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നവാസിന്റെ സഹോദരന്‍ ഷഹബാസിനെ അടുത്ത പ്രധാനമന്ത്രിയാക്കാന്‍ സൈന്യത്തിന്റെ പിന്തുണയും തേടും.

RELATED STORIES

Share it
Top