പാകിസ്താനെ വലിച്ചിഴയ്ക്കുന്നത് അധാര്‍മികം: ശിവസേന

മുംബൈ: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനെ വലിച്ചിഴയ്ക്കുന്നത് അധാര്‍മികമാണെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. ഗുരുതരമായ ആരോപണമാണ് മോദി ഉന്നയിച്ചത്. മോദിയുടെ അങ്കലാപ്പ് നമുക്ക് മനസ്സിലാക്കാം. എന്നാല്‍, ആരോപണം ഉന്നയിക്കരുത്-പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറഞ്ഞു. ഗുജറാത്ത് കശ്മീരിനേക്കാള്‍ പ്രാധാന്യമുള്ളതായി മാറി. ഇന്നലെവരെ കശ്മീരിലായിരുന്നു പാകിസ്താന്‍ ഇടപെട്ടിരുന്നത്. ചൈനയാവട്ടെ ലഡാക്കിലും അരുണാചല്‍പ്രദേശിലുമായിരുന്നു ഇടപെട്ടിരുന്നത്. ഈയ്യിടെ ചൈനീസ് സേന സിക്കിം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നുകയറി. എന്നാല്‍, ഗുജറാത്തില്‍ പാകിസ്താന്‍ ഇടപെടുന്നതിലാണ് മോദിക്ക് ആശങ്കയെന്നും എഡിറ്റോറിയലില്‍ പറയുന്നു.

RELATED STORIES

Share it
Top