പാകിസ്താനെക്കുറിച്ചല്ല, ഗുജറാത്തിനെക്കുറിച്ച് സംസാരിക്കൂവെന്ന് മോദിയോട്

രാഹുല്‍അഹ്മദാബാദ്: പാകിസ്താനെക്കുറിച്ചല്ല, ഗുജറാത്തിനെക്കുറിച്ച് സംസാരിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദേശരാജ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം സ്വന്തം സംസ്ഥാനത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ പ്രധാനമന്ത്രി തയ്യാറാവണം. പ്രധാനമന്ത്രി ചിലപ്പോള്‍ പാകിസ്താനെക്കുറിച്ച് പറയും, ചിലപ്പോള്‍ ചൈനയെക്കുറിച്ചോ ജപ്പാനെക്കുറിച്ചോ പറയും. മോദി ജീ ഇത് ഗുജറാത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന തിരഞ്ഞെടുപ്പാണ്, ഗുജറാത്തിനെക്കുറിച്ചും എന്തെങ്കിലും പറയൂ- രാഹുല്‍ പറഞ്ഞു.  ഗുജറാത്തിലെ തറാദ് നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തില്‍ പകുതി തന്നെക്കുറിച്ച് സ്വയം പറയാനാണ് ഉപയോഗിക്കുന്നത്. ഗുജറാത്തിന്റെ വികസനപ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ രണ്ടോ മൂന്നോ മിനിറ്റ് കണ്ടെത്തൂവെന്നും മോദിയോട് രാഹുല്‍ പറഞ്ഞു.

RELATED STORIES

Share it
Top