പാകിസ്താനില്‍ സ്ഥാനാര്‍ഥി അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പക്തൂന്‍ക്വയിലുണ്ടായ ആക്രമണത്തില്‍ സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. മുന്‍ ക്രിക്കറ്റ് താരവും പ്രതിപക്ഷ നേതാവുമായ ഇമ്രാന്‍ ഖാന്റെ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്രാമുല്ല ഗാന്ധ്പൂര്‍ റും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
തിരഞ്ഞെടുപ്പ് റാലി കഴിഞ്ഞു മടങ്ങവേയാണ്  ഇവര്‍ സഞ്ചരിച്ച കാറിനു നേരെ ആക്രമണമുണ്ടായത്. രണ്ടു പോലിസുകാരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പക്തൂന്‍ക്വ പ്രവിശ്യയിലെ മുന്‍ കൃഷിമന്ത്രിയാണ് ഇക്രാമുല്ല. ഇദ്ദേഹത്തിന്റെ നിയമ മന്ത്രിയായിരുന്ന സഹോദരനും നേരത്തെ സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top