പാകിസ്താനില്‍ കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷഇസ്‌ലാമാബാദ്: കുട്ടിയെ കടിച്ച പട്ടിക്ക് വേറിട്ട ശിക്ഷാരീതിയുമായി പാകിസ്താന്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭക്കാര്‍ ജില്ലയിലെ അസിസ്റ്റ ന്റ് കമ്മീഷണറാണ് പട്ടിക്ക് വധശിക്ഷ നല്‍കണമെനന്ന് ഉത്തരവിട്ടത്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജ സലീം കുട്ടിയെ കടിച്ച പട്ടിയെ കൊല്ലണമെന്ന വിധി പുറപ്പെടുവിച്ചത്. എന്നാല്‍, അപൂര്‍വ വിധിക്കെതിരേ പട്ടിയുടെ ഉടമ രംഗത്തെത്തി. തന്റെ വളര്‍ത്തുമൃഗത്തിനു നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകും. കുട്ടിയെ പരിക്കേ ല്‍പിച്ചതിന്റെ പേരില്‍ പട്ടി ഒരാഴ്ച ജയിലില്‍ കഴിഞ്ഞെന്നും ഇനി വധശിക്ഷ വിധിക്കുന്നത് അന്യായമാണെന്നും ഉടമ ജിയോ ടിവിയോട് പറഞ്ഞു.

RELATED STORIES

Share it
Top