പാകിസ്താനില്‍ ഇമ്രാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി


ഇസ്‌ലാമാബാദ്: പാകിസ്താനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍  മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന  തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 272ല്‍ 112 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. നവാസ് ഷെരീഫിന്റെ സഹോദരന്‍ നയിക്കുന്ന പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസിന്് കനത്ത തിരിച്ചടി നേരിട്ടു. പാര്‍ട്ടിക്ക്്്് 64 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാകിസ്താന്‍ പീപിള്‍സ് പാര്‍ട്ടിക്ക് 44 സീറ്റുകളില്‍ ലീഡുണ്ട്. സ്വതന്ത്രര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും 52 സീറ്റുകള്‍ വീതം ലഭിച്ചു.ഇതോടെ തൂക്കുസഭയ്ക്ക് സാധ്യതയേറുകയാണ്. എന്നാല്‍ ഇതുവരെ പൂര്‍ണമായ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഫലം പുറ്ത്തു വരാന്‍ വൈകുന്നത്് എന്നറിയുന്നു.
137 സീറ്റുകള്‍ നേടി ഭൂരിപക്ഷം ഉറപ്പാക്കാന്‍ ആര്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമായേക്കും.

RELATED STORIES

Share it
Top