പാകിസ്താനില്‍ ഇന്ധന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു; 123 മരണം



ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഭഹവല്‍പുരില്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ച് 123 മരണം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.  ഇന്ന് പുലര്‍ച്ചെ ബഹവല്‍പുര്‍ നഗരത്തിലെ അഹമ്മദ്പുര്‍ ശരഖിയ മേഖലയിലാണ് അപകടം. ലാഹോറിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് തലകീഴായ് മറിയുകയായിരുന്നു. ഇന്ധന ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ടാങ്കറിന് തീപിടിച്ചു. അപകടം നടന്നത് നഗരത്തിലെ തിരക്കേറിയ പ്രദേശത്തായതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.
ടാങ്കര്‍ മറിഞ്ഞപ്പോള്‍ ചോര്‍ന്ന ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്.
അപകടസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചു. തീ പൂര്‍ണമായും നിയന്ത്രണ വിധേയമായതായും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top