പാകിസ്താനിലും നേപ്പാളിലും കനത്ത മഴ

ഇസ്‌ലാമാബാദ്/കാഠ്മണ്ഡു:  പാകിസ്താനിലും നേപ്പാളിലും കനത്ത മഴ. ഇരു രാജ്യങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ മരിച്ചു. പാകിസ്താനില്‍ ലാഹോര്‍ അടക്കമുള്ള പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
കിഴക്കന്‍ ലാഹോറില്‍ ആറു പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. പതിറ്റാണ്ടു കള്‍ക്കു ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണു കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
നേപ്പാളില്‍ കനത്ത മഴയില്‍ പലിടത്തും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. ഏഴു പേരാണ് മരിച്ചത്. ഹിമാലയത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന മൂന്നു നദികള്‍ കരകവിഞ്ഞൊഴുകിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top