പാകംചെയ്ത അരിയില്‍ നിറവ്യത്യാസം

കുന്ദമംഗലം: വേവിച്ച ശേഷം അരിയില്‍ നിറവ്യത്യാസമുള്ളതായി പരാതി. ചെലവൂര്‍ ആറേ മൂന്നില്‍ താമസിക്കുന്ന കാരാട്ട് മുജീബ് കാരന്തൂരില്‍ നിന്നും വാങ്ങിയ അരിയിലാണ് നിറവ്യത്യാസം കണ്ടെത്തിയത്. ഒരായ്ച മുമ്പാണ് ഇദ്ദേഹം കടയില്‍ നിന്നും അരി വാങ്ങുന്നത്. ശനിയാഴ്ച രാത്രി പാകം ചെയ്ത അരിയുടെ കഴിച്ചതിന് ശേഷം ബാക്കി വന്ന ഭക്ഷണം രാവിലെ നോക്കിയപ്പോള്‍ കടും വയലറ്റ് കളര്‍ കാണപ്പെട്ടു.
ഇതിന് ശേഷം ഞായറാഴ്ചയും ഉണ്ടാക്കിയ അരിയില്‍ കളര്‍ മാറ്റം കണ്ടതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഭക്ഷണം ഉണ്ടാക്കിയ വെള്ളത്തിന് നിറവ്യത്യാസവും ഉണ്ടായിട്ടില്ല. ഇന്നലെ രാവിലെ അരിയും, ബാക്കി വന്ന ഭക്ഷണ വസ്തുക്കളുമായി ഇദ്ദേഹം കടയുടമയെ സമീപിക്കുകയും, കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫിസില്‍ പരിശോധനയ്ക്കായി നല്‍കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top