പസഫിക്കില്‍ ഒഴുകി നടക്കുന്നത് 79,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

പാരീസ്്്്: 79,000 ടണ്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തില്‍ കാലിഫോര്‍ണിയയ്ക്കും ഹവായിക്കും ഇടയില്‍ ഒഴുകി നടക്കുന്നതായി വെളിപ്പെടുത്തല്‍.  മാലിന്യങ്ങളുടെ വിസ്താരം ഫ്രാന്‍സിന്റെ മൂന്നിരട്ടി വരുമെന്നും ശാസ്ത്രജ്ഞര്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഈ പ്ലാസ്റ്റിക് കൂനയെ ഗ്രേറ്റ് പസഫിക് ഗാര്‍ബേജ് പാച്ച് എന്നാണ് വിളിക്കുന്നത്. ഇവിടെ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ക്രമാതീതമായി കൂടിവരുകയാണെന്ന് ഗവേഷകര്‍ പറഞ്ഞു. സമുദ്രമലിനീകരണത്തെ കുറിച്ചുള്ള സര്‍വേയിലാണ് റിപോര്‍ട്ട് പുറത്തുവന്നത്. സര്‍വേയ്ക്കായി രണ്ടു വിമാനങ്ങളും 18 ബോട്ടുകളുമാണ് ഉപയോഗിച്ചത്. കരയിലും കടലിലും മനുഷ്യന്റെ അശ്രദ്ധമായ ഇടപെടല്‍ മൂലം മാലിന്യ നിക്ഷേപത്തില്‍ 16 ഇരട്ടി വര്‍ധനയാണ് ഉണ്ടായത്. സമുദ്രത്തില്‍ വലിയ അളവിലാണ് പ്ലാസ്റ്റിക് തള്ളിയിരിക്കുന്നത്. മാലിന്യത്തില്‍ 46 ശതമാനവും മീന്‍ വലകളാണ്. സമുദ്ര മാലിന്യത്തെ കുറിച്ച് ഓഷ്യന്‍ ക്ലീന്‍ അപ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേയില്‍ ന്യൂസിലന്‍ഡ്, യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലെ ഗവേഷകരാണ് പങ്കെടുക്കുന്നത്.

RELATED STORIES

Share it
Top