പശ്ചിമബംഗാള്‍: ദുര്‍ഗാപൂജാ കമ്മിറ്റികള്‍ക്ക് പണം നല്‍കാം

കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്ക്കു മുന്നോടിയായി സംസ്ഥാനത്തെ 28,000 പൂജാ കമ്മിറ്റികള്‍ക്ക് 10,000 രൂപ വീതം നല്‍കാനുള്ള പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു കൊല്‍ക്കത്ത ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ചൊവ്വാഴ്ച നീട്ടിയിരുന്നു. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ദേബാശിഷ്‌കര്‍ ഗുപ്ത, ജസ്റ്റിസ് സമ്പ സര്‍ക്കാര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നികുതിദാതാവിനു സര്‍ക്കാര്‍ ഖജനാവിലെ പണം വിനിയോഗിക്കുന്ന രീതി ചോദ്യംചെയ്യാന്‍ സാധിക്കുമോയെന്ന കാര്യം പരിശോധിക്കുകയായിരുന്നു ഹൈക്കോടതി. ഇതിനെതിരേ കോടതിയില്‍ സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി സര്‍ക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അനുവദിക്കുന്ന ഫണ്ട് പൊതു സുരക്ഷ ഉറപ്പുവരുത്താന്‍ വിനിയോഗിക്കുമെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു.

RELATED STORIES

Share it
Top