പശ്ചിമബംഗാളില്‍ 500ലേറെ വ്യാജ ഡോക്ടര്‍മാര്‍കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 500ലേറെ വ്യാജ ഡോക്ടര്‍മാര്‍ പരിശീലനം നടത്തുന്നതായി സിഐഡി കണ്ടെത്തി. സംസ്ഥാനത്തെ ഏഴെട്ട് സ്ഥാപനങ്ങളുള്‍പ്പെട്ട റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന്. സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍  വ്യാജ ഡോക്ടര്‍മാര്‍ പരിശീലനം നടത്തുന്നുണ്ട്. അടുത്ത സംസ്ഥാനങ്ങളിലും ബംഗാളിലും വ്യാജ ഡോക്ടര്‍മാര്‍ പെരുകുന്നതിനു പിന്നില്‍ ഈ സ്ഥാപനങ്ങളാണെന്നും സിഐഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം ഡോക്ടര്‍മാരുടെ പട്ടിക പോലിസിന് കൈമാറിയതായി മെഡിക്കല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ നിര്‍മല്‍ മാജി പറഞ്ഞു.

RELATED STORIES

Share it
Top