പശ്ചിമബംഗാളില്‍ 10ാംതരം വരെ ബംഗാളി ഭാഷ നിര്‍ബന്ധമാക്കുന്നുകൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 10ാംതരം വരെ വിദ്യാര്‍ഥികള്‍ക്കു ബംഗാളി പഠനം സര്‍ക്കാര്‍ നിര്‍ബന്ധമാക്കുമെന്നു സംസ്ഥാന വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി. ഐസിഎസ്ഇ, സിബിഎസ്ഇ എന്നിവയി ല്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകള്‍ ഒന്നാംതരം മുതല്‍ ബംഗാളി ഐച്ഛികവിഷയമാക്കേണ്ടിവരും. വിദ്യാര്‍ഥികള്‍ക്കു രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ബംഗാളി തിരഞ്ഞെടുക്കാം. ഒരു വിദ്യാര്‍ഥി ഹിന്ദിയോ ഇംഗ്ലീഷോ ഉര്‍ദുവോ ഒന്നാംഭാഷയായി തിരഞ്ഞെടുക്കുന്നുവെങ്കില്‍ ആ കുട്ടിക്ക് രണ്ടു ഭാഷകള്‍ കൂടി സ്വീകരിക്കേണ്ടിവരും. അതിലൊന്ന് ബംഗാളിയായിരിക്കണം- മന്ത്രി പറഞ്ഞു. നിരവധി സ്‌കൂളുകളില്‍ ബംഗാളി ഭാഷ തഴയപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top