പശ്ചിമബംഗാളില്‍ തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മിക്ക സ്ഥലങ്ങളിലും തൃണമൂലിന്റെ മൃഗീയ ആധിപത്യം. സിപിഎമ്മിനെയും ബിജെപിയെയും ബഹുദൂരം പിന്നിലാക്കിയാണ് തൃണമൂലിന്റെ തേരോട്ടം. ഉച്ചയ്ക്ക് 1 മണിവരെ 31,802 ഗ്രാമപഞ്ചായത്ത് സീറ്റുകകളില്‍ ഇതിനകം 4,713 എണ്ണത്തില്‍ തൃണമൂല്‍ ജയിച്ചു കഴിഞ്ഞു.  2,762 എണ്ണത്തില്‍ മുന്നിലാണ്. 898 സീറ്റുകളില്‍ വിജയവുമായി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 242 എണ്ണത്തില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 317 സീറ്റുകളില്‍ വിജയിച്ച് സ്വതന്ത്രര്‍ അദ്ഭുതം സൃഷ്ടിച്ചു.

സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ 34 ശതമാനം സീറ്റുകള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാളിലെ 622 ജില്ലാ പരിഷത്തുകളിലേയ്ക്കും 6,158 പഞ്ചായത്ത് സമിതികളിലേക്കും 31,836 ഗ്രാമ പഞ്ചായത്തുകളിലേക്കുമാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ അക്രസംഭവങ്ങള്‍ക്കിടെ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top