പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നുഗുവാഹത്തി: അസമില്‍ പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. നാഗാവ് ജില്ലയിലാണ് സംഭവം. അസമില്‍ പശുവിന്റെ പേരില്‍ നടക്കുന്ന ആദ്യ കൊലപാതകമാണിത്. 20നും 25നും ഇടയ്ക്ക് പ്രായമുള്ളവരാണ് കൊല ചെയ്യപ്പെട്ടത്. പശുവിനെ വലിച്ചുകൊണ്ടുപോകുന്നത് കണ്ട ഗ്രാമീണര്‍ യുവാക്കളെ ഒന്നര കിലോമീറ്റര്‍ ഓടിച്ച ശേഷം മര്‍ദിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. ആക്രമണത്തില്‍ അവശരായ യുവാക്കളെ പോലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മര്‍ദനത്തിനിരയായവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പരാതി നല്‍കിയെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top