പശുസംരക്ഷണത്തിനായി മുസ്‌ലിംകളും മുന്നോട്ടു

വരണം: കേന്ദ്രമന്ത്രി ന്യൂഡല്‍ഹി: പശുസംരക്ഷണത്തിനായി മുസ്‌ലിംകളും മുന്നോട്ടുവരണമെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രി രാംദാസ് അതവാെല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള മുസല്‍മാന്‍ ഓര്‍ യോഗി ആദിത്യനാഥ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിന് എത്തിയതായിരുന്നു മന്ത്രി.
ഹിന്ദു-മുസ്‌ലിം ഐക്യം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ഇത് രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആവശ്യമാണെന്നും അതവാലെ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ചില മുസ്‌ലിംകള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ട്. പശുസംരക്ഷണത്തിന്റെ പേരിലാണ് ഇത്തരം ഉപദ്രവങ്ങള്‍ ഉണ്ടായത്.
ഹിന്ദുക്കള്‍ പശുക്കളെ ആദരിക്കും പോലെ മുസ്‌ലിംകളും പശുക്കളെ സംരക്ഷിക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
യോഗിയും മോദിയും മുസ്‌ലിം വിരുദ്ധരല്ലെന്നും മോദിയുടെ സബ്കാ സാത് സബ്കാ വികാസ് ആശയത്തിലൂടെ ഇത് പ്രകടമാണെന്നും അതവാലെ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top