പശുവിന് രാഷ്ട്രമാതാ പദവി കിട്ടുന്നത് വരെ ആള്‍ക്കൂട്ട കൊലകള്‍ തുടരുമെന്ന് ബിജെപി എംഎല്‍എ


തെലങ്കാന: പശുവിന്റെ പേരില്‍ ആളുകളെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊല്ലന്നതിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ. പശുക്കള്‍ക്ക് രാഷ്ട്രമാതാ പദവി കിട്ടുന്നത് വരെ ഗോരക്ഷയ്ക്ക് വേണ്ടിയുള്ള യുദ്ധം അവസാനിക്കില്ലെന്ന് ബിജെപിയുടെ എംഎല്‍എയായ ടി രാജാ സിങ് ലോധ് പറഞ്ഞു. ഗോരക്ഷകരെ ജയിലിലിട്ടാലും വെടിവച്ചിട്ടാലും ഇതു തുടരുമെന്നും തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളിലും പശുസംരക്ഷണത്തിനായി പ്രത്യേകമന്ത്രാലയം തുടങ്ങുകയും നിയമം കര്‍ക്കശമാക്കുകയും ചെയ്യുന്നത് വരെ പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ അവസാനിക്കുകയില്ലെന്നും ലോധ് പറഞ്ഞു. ഈ ആവശ്യം എംപിമാര്‍ പാര്‍ലമന്റെലില്‍ ഉന്നയിക്കണമെന്നും ഫെയ്‌സ്ബുക്കിലിട്ട വീഡിയോ സന്ദേശത്തിലൂടെ എംഎല്‍എ പറഞ്ഞു.

പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അത് സാമൂഹിക വിരുദ്ധരാണെന്നും ബിജെപി പറയുമ്പോഴും ബിജെപി മന്ത്രിമാരും ജനപ്രതിനിധികളും പശുവിന്റെ പേരിലുള്ള കൊലകളെ ന്യായീകരിച്ച് നിരന്തരം രംഗത്തെത്തുന്നുണ്ട്. പശുക്കള്ളന്മാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇടപെടുന്നതെന്നും ഗോരക്ഷകരെ പശുക്കടത്തുകാര്‍ കൊല്ലുമ്പോള്‍ അവഗണിക്കുകയാണെന്നും എംഎല്‍എ പറയുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top