പശുരാഷ്ട്രവാദത്തിന്റെ വര്‍ഷം

ജനുവരി 16: ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക ജീവിയാണ് പശുവെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ, പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി വസുദേവ് ദേവാനി.മാര്‍ച്ച് 22:  ഉത്തര്‍പ്രദേശില്‍ പശുക്കടത്തിനും അനധികൃത അറവുശാലകള്‍ക്കും  നിരോധനമേര്‍പെടുത്തിമാര്‍ച്ച് 26: പശുക്കളെ കൊല്ലുന്നവരുടെയും അനാദരവ് കാണിക്കുന്നവരുടെയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ബിജെപി എംഎല്‍എമാര്‍ച്ച് 31: ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവ് വ്യവസ്ഥചെയ്യുന്ന ഭേദഗതി ബില്ല് ഗുജറാത്ത് നിയമസഭ പാസാക്കി.ഏപ്രില്‍ 15: പശുക്കിടാവിനെ കൊന്നതിന്റെ പാപം തീരാന്‍ അഞ്ചുവയസ്സുള്ള മകളെ പിതാവ് വിവാഹം ചെയ്തുകൊടുക്കണമെന്ന് സമുദായ പഞ്ചായത്തിന്റെ വിധി.ഏപ്രില്‍ 30: അസമില്‍ നാഗാവ് ജില്ലയില്‍ പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മെയ് 3: ലഖ്‌നോയില്‍ പശുക്കള്‍ക്കായുള്ള ആംബുലന്‍സ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗറി ഉദ്ഘാടനം ചെയ്തു.മെയ് 30: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ.മെയ് 31: പശുവിനെ ദേശീയമൃഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശം.പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മജൂണ്‍ 4: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി തല വെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി.ജൂണ്‍  6: കന്നുകാലികളെ കടത്തുന്നതും കശാപ്പ് ചെയ്യുന്നതും  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമത്തിന്റെയും ഗുണ്ടാ നിയമത്തിന്റെയും പരിധിയില്‍ ഉള്‍പ്പെടുത്തിജൂണ്‍ 8: കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് മേഘാലയ ബിജെപിയില്‍ കൂട്ടരാജിജൂണ്‍ 10: പശു അമ്മയ്ക്കും ദൈവത്തിനും പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി ശിവശങ്കര റാവുജൂണ്‍ 28: വീടിനു പുറത്ത് ചത്ത പശുവിനെ കണ്ടുവെന്നാരോപിച്ച് ജാര്‍ഖണ്ഡ് ഗിരിധ് ജില്ലയിലെ മുസ്‌ലിം ക്ഷീരകര്‍ഷകന്‍ അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിക്കു നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്ത—കരുടെ ആക്രമണം.ജൂലൈ  08: ഡല്‍ഹിയില്‍ എരുമക്കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോയവര്‍ക്കു നേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം. ജൂലൈ21: നരേന്ദ്ര മോദി ഭരണത്തില്‍ പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകളെ വിമര്‍ശിച്ച് ഫ്രഞ്ച് ഭാഷയില്‍ ഇറങ്ങിയ ചിത്രകഥയ്ക്ക് വന്‍ പ്രചാരം.ആഗസ്ത് 01: മാട്ടിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി വിശാല്‍ റാണയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ആഗസ്ത് 27: പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന രണ്ടു മുസ്‌ലിം യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി.ഒക്ടോബര്‍ 14: മാട്ടിറച്ചി കൈവശം വച്ചെന്ന് ആരോപിച്ചു ഫരീദാബാദില്‍ നൂറോളം വരുന്ന ആളുകള്‍ ഓട്ടോ ഡ്രൈവറടക്കം അഞ്ചംഗ സംഘത്തെ ക്രൂരമായി മര്‍ദിച്ചുനവംബര്‍ 12: രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ പശുക്കളുമായി പോവുകയായിരുന്നയാളെ സംഘപരിവാര പ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നു.

RELATED STORIES

Share it
Top