പശുക്കളെ ഉപേക്ഷിക്കുന്നത് മധ്യപ്രദേശില്‍ ക്രിമിനല്‍ കുറ്റമാവുന്നു

ഭോപ്പാല്‍: പശുക്കളെ ഉപേക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച ശുപാര്‍ശ മധ്യപ്രദേശ് പശു സരംക്ഷണ ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയിരുന്നു. പശുക്കളെ ഉപേക്ഷിക്കുന്ന ഉടമസ്ഥരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കസ്റ്റഡിലിലെടുക്കുന്നത് സംബന്ധിച്ച അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.


നിലവില്‍ പശുക്കളെ കശാപ്പുചെയ്യുന്നവര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ശിക്ഷ നല്‍കുന്നത്. എന്നാല്‍ ഉപേക്ഷിക്കുന്നവര്‍ക്കില്ലെന്നും ബോര്‍ഡ് ചെയര്‍മാനായ സ്വാമി അഖിലേഷ് വരാനന്ദ് പറഞ്ഞു. പാല്‍ നല്‍കാത്ത പശുക്കളെയാണ് ക്ഷിരകര്‍ഷകര്‍ ഉപേക്ഷിക്കുന്നത്. ഇവരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് പുതിയ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശു സംരക്ഷണവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ക്കായി സര്‍ക്കാര്‍ രൂപികരിച്ച സമിതി റിപോര്‍ട്ട് പരിഗണിച്ചാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഓരോ പശുവിനും തിരിച്ചറിയാനായി പ്രത്യേക ടാഗ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. ഈ പദ്ധതി രാജ്യവ്യാപകമാക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top