പശുക്കളുമായി പോയ വാഹനങ്ങള്‍ ഗോസംരക്ഷകര്‍ ആക്രമിച്ചു

ജയ്പൂര്‍: പശുക്കളുമായി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന വാഹനങ്ങള്‍ ഗോസംരക്ഷകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തു. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നും തമിഴ്‌നാട് മൃഗസംരക്ഷണ വിഭാഗം വാങ്ങിയ 50ഓളം പശുക്കളുമായി പോവുന്ന ലോറികളാണ് ഗോരക്ഷകര്‍ കല്ലെറിഞ്ഞു തടഞ്ഞത്. എന്‍ഒസി അടക്കമുള്ള എല്ലാ രേഖകളോടെയും പശുക്കളുമായി പോവുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും കൃത്യസമയത്ത് പോലിസ് എത്തിയതിനാല്‍ വന്‍ അക്രമം ഒഴിവായി. തുടര്‍ന്ന് നാലുപേരെ പോലിസ് അറസ്റ്റ് ചെയ്യുകയും പോലിസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ സംഭവം ഗൗരവമായി കാണാത്തതില്‍ നടപടി എടുക്കുകയും ചെയ്തു.

RELATED STORIES

Share it
Top