പവാര്‍ മോദിയെ പിന്തുണച്ചു; താരിഖ് അന്‍വര്‍ എന്‍സിപി വിട്ടു

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ മോദിയെ പിന്തുണച്ച ശരത് പവാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍സിപി നേതാവും ബിഹാറില്‍ നിന്നുള്ള എംപിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ക്രമവിരുദ്ധമായി നടന്ന കരാറിനെ പിന്താങ്ങി സാധാരണക്കാരെ വഞ്ചിക്കാന്‍ താനില്ലെന്ന് അന്‍വര്‍ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാ പദവികളും ഉപേക്ഷിക്കുന്നതായും തന്റെ മണ്ഡലമായ കത്തിഹാറില്‍ നടത്തിയ പ്രസ്താവനയില്‍ എന്‍സിപിയിലെ സ്ഥാപകാംഗം കൂടിയായ അന്‍വര്‍ പറഞ്ഞു. എംപി സ്ഥാനവും രാജിവയ്ക്കുമെന്ന് അന്‍വര്‍ അറിയിച്ചു. ഭാവി രാഷ്ട്രീയപ്രവര്‍ത്തനം ആര്‍ക്കൊപ്പമായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല- അന്‍വര്‍ പറഞ്ഞു.

RELATED STORIES

Share it
Top