പഴശ്ശി ഡാമിലെ ഡിടിപിസിയുടെ ശൗചാലയം കാടുകയറി നശിക്കുന്നു

മട്ടന്നൂര്‍: പഴശ്ശി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്കായി നിര്‍മിച്ച ശൗചാലയം കാടുകയറി നശിക്കുന്നു. പഴശ്ശി ഡാമിനോടു ചേര്‍ന്ന് ഡിടിപിസി നിര്‍മിച്ച ഉദ്യാനത്തോടനുബന്ധിച്ച ശൗചാലയത്തിനാണ് ഈ ഗതി. ചെങ്കല്‍ ചെത്തി മനോഹരമായി നിര്‍മിച്ച കെട്ടിടത്തിനകത്താണ് ശൗചാലയം സ്ഥാപിച്ചത്. ഡിടിപിസി ആണ് ഇതിന്റെ കൈവശക്കാരെങ്കിലും ശൗചാലയം നവീകരണത്തിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പഴശ്ശി ഡാം സന്ദര്‍ശിക്കാനെത്തുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ശൗചാലയം നശിക്കുമ്പോള്‍ ഡിടിപിസി മറ്റൊരു ടോയ്‌ലറ്റ് ബ്ലോക്ക് ഉണ്ടാക്കി ലക്ഷങ്ങള്‍ പാഴാക്കിയെങ്കിലും ഇതുവരെ സന്ദര്‍ശകര്‍ക്ക് തുറന്നുനല്‍കിയിട്ടില്ല.
ചെറിയ അറ്റകുറ്റപ്പണി നടത്തിയാല്‍ വൈദ്യുതിയും, വാട്ടര്‍ സപ്ലൈയും പുനസ്ഥാപിക്കാം എന്നിരിക്കെയാണ് ശൗചാലയ നിര്‍മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത് നടക്കുന്നത്. വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ വിനോദസഞ്ചാര മേഖലയെന്ന നിലയില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്താന്‍ സാധ്യതയുള്ള പ്രദേശമാണ് പഴശ്ശി ഡാം.

RELATED STORIES

Share it
Top