പഴശ്ശി ഡാം ഷട്ടറുകള്‍ തുറന്നു ; പുഴയില്‍ ജലവിതാനം ഉയര്‍ന്നുഇരിക്കൂര്‍:   മലയോര വനമേഖലകളില്‍ മഴ പെയ്തുതുടങ്ങി. പഴശ്ശി ജലസംഭരണിയില്‍ ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറുന്നു. പടിഞ്ഞാറു ഭാഗത്തെ 5, 6 നമ്പര്‍ ഷട്ടറുകളാണ് ഇന്നലെ രാവിലെ തുറന്നത്. ഇതോടെ വളപട്ടണം പുഴയുടെ ഭാഗമായ ഇരിക്കൂര്‍ പുഴയില്‍ ജലവിതാനം ഉയര്‍ന്നു. സമീപപ്രദേശങ്ങളിലെ വറ്റിവരണ്ട കിണറുകളിലും ആവശ്യത്തിന് വെള്ളം ലഭിച്ചു. പുഴയില്‍ ജലവിതാനം ഉയര്‍ന്നെങ്കിലും അണക്കെട്ടില്‍ കാര്യമായ കുറവ്് ഉണ്ടായിട്ടില്ല. വേനല്‍ക്കാലത്തും പഴശ്ശി അണക്കെട്ടില്‍ 23 മീറ്റര്‍ വെള്ളം സ്റ്റോക്കുണ്ടായിരുന്നു. മലയോരത്ത് കനത്ത മഴ ലഭിച്ചതോടെ ഒന്നര മീറ്റര്‍ ഉയര്‍ന്ന് 24.5 മീറ്ററായി. 26.5 മീറ്ററാണ് സംഭരണിയുടെ എഫ്ആര്‍എല്‍ മാര്‍ക്കിങ്. കാലവര്‍ഷം തുടരുന്നതിനാല്‍ ഏതുസമയത്തും ഷട്ടര്‍ തുറക്കുമെന്നും പുഴയോര നിവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. മുമ്പ് പഴശ്ശി അണക്കെട്ടിലെ ഷട്ടറുകള്‍ കാലപ്പഴക്കത്താല്‍ തുരുമ്പെടുത്ത് തുറക്കാനാവാതെ വെള്ളം നിറഞ്ഞുകവിഞ്ഞപ്പോള്‍ പരിസരത്ത് കോടികളുടെ നഷ്ടമുണ്ടായിരുന്നു. കൂടാതെ, ഇരിട്ടി ടൗണിലും വെള്ളം കയറി കനത്ത നാശമുണ്ടായി. തുടര്‍ന്ന് മുഴുവന്‍ ഷട്ടറുകളും മാറ്റി എമര്‍ജന്‍സി ഷട്ടര്‍ സ്ഥാപിച്ചു. ഇതോടെയാണ് ഉയര്‍ന്ന നിരക്കില്‍ വെള്ളം സംഭരിക്കാനായത്. ഡാമിലെ അധികജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പഴശ്ശി സാഗര്‍ ജലവൈദ്യുതി പദ്ധതിയും താമസിയാതെ തുടങ്ങും.

RELATED STORIES

Share it
Top